സഹകരണ മേഖലയെ തകർക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേത്: എം.വി. ഗോവിന്ദൻ

moonamvazhi

കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൊളിച്ചടുക്കാനുള്ള തന്ത്രമാണ് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ശ്രമിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ പറഞ്ഞു.

സുൽത്താൻബത്തേരി താലൂക്ക് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ സെറ്റ് കോസ് പ്രസിഡന്റ്എ.ജെ. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ, സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ പി.ആർ. ജയപ്രകാശ് ,എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി.ഏലിയാമ്മ, കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ,സഹകരണസംഘം ജോയിൻ്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.ആർ.പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സെറ്റ് കോസ് ഡയറക്ടർ വി.ജെ.ഷാജി സ്വാഗതവും ഡയറക്ടർ ടി.രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News