സഹകരണ മേഖലയിൽ സപ്ത ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകി: മന്ത്രി എ.കെ. ശശീന്ദ്രൻ
സഹകരണ മേഖലയിൽ സപ്ത റിസോർട്ട് & സ്പാ എന്നൊരു ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകി എന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടലായ സപ്ത റിസോർട്ട് & സ്പാ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ഇതിനു വേണ്ടത്ര പ്രചാരണം കൊടുക്കണമെന്ന് സപ്ത റിസോർട്ട് ജനറൽ മാനേജറടക്കമുളള ആളുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ടൂറിസം മേഖലയിൽ വനംവകുപ്പിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും വയനാട്, ആറളം, ഇടുക്കി, പറമ്പിക്കുളം തുടങ്ങി സാധ്യമാകുന്ന ഫോറസ്റ്റ് ഏരിയയിലൊക്കെ തന്നെ എലിഫന്റ് സവാരി നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ദൃശ്യവൈവിധ്യം തേടുന്നവര്‍ക്ക് എക്കാലത്തെയും സ്വപ്നഭൂമിയായ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ ഉടമസ്ഥതയിലുളള സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പാ.