സഹകരണ മേഖലയിലെ ആദ്യ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ മേഖലയിൽ പുതിയൊരദ്ധ്യായം എഴുതി ചേര്‍ത്ത് സംസ്കാര റെക്കോർഡിങ് സ്റ്റുഡിയോ ഉത്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ കലാ സാംസ്കാരിക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ കലാ പൈതൃകത്തിനു മാറ്റു കൂട്ടുന്നതിന് വേണ്ടി ഒരു പുതിയ സഹകരണ സംരംഭം ആരംഭിച്ചത്.സംസ്കാര റെക്കോർഡിങ് സ്റ്റുഡിയോ പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് ഓണ്‍ലെെന്‍ ആയി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണയിലെ സംഘം ഓഫിസിനോടനുബന്ധിച്ചാണ് സഹകരണ മേഖലയിലെ വേറിട്ട സംരംഭമായ സ്റ്റുഡിയോ സ്ഥാപിച്ചിട്ടുള്ളത്. സംഘം പ്രസിഡന്റ് പാലനാട് ദിവാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ഈ മേഖലയിലെ കലാകാരന്മാർക്കും സാംസ്കാരിക മേഖലയിൽ പ്രവൃത്തിക്കുന്നവർക്കും കുറഞ്ഞ ചിലവിൽ തങ്ങളുടെ കലാ മികവിനെ പ്രോൽത്സാഹിപ്പിക്കുന്നതിനു ഈ സംരഭത്തിന് കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍ സ്റ്റുഡിയോ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സെക്രട്ടറി വിബിന്‍ മനമ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ വേണുപാലൂര്‍ സ്വാഗതവും സജിത് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു. സഹകരണ സംസ്കാരിക രംഗത്തെ പ്രമുഖരായ പി.പി.വാസുദേവൻ, വി.ശശികുമാർ, വി.രാജേന്ദ്രന്‍, ഇ.രാജേഷ്, കെ.വീരാപ്പു, സി.വാസുദേവന്‍, ഡോ.രാജീവ്, അമ്പിളി മനോജ്, പി.മനോജ്കുമാര്‍, പി.ഗോവിന്ദപ്രസാദ്, പി.വി.ഗോവിന്ദനുണ്ണി, കലാമണ്ഢലം സുശീല ടീച്ചര്‍, സലീം കിഴിശ്ശേരി തുടങ്ങിയവര്‍ നേരിട്ടും ഓണ്‍ലെെനായും ചടങ്ങില്‍ സംബന്ധിച്ചു.