സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ പ്രവര്‍ത്തനം ആരംഭിച്ചു
കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( ലാഡര്‍ ) സംരംഭമായ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ആദ്യ ഉപഭോക്താവിന് താക്കോല്‍ കൈമാറി. പ്രസ്തുത ചടങ്ങില്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍, ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ് ബാബു, സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ അജയ്കുമാര്‍, ഡയറക്ടര്‍മാരായ എന്‍.സി.അബൂബക്കര്‍, സി.ഇ.ചാക്കുണ്ണി, വി.എസ് വല്‍സരാജ്, ആര്‍ക്കിടെക്ട് ടോണി, സപ്ത സി.ഇ.ഒ പങ്കജ് കട്ട്യാല്‍, സപ്ത ജി.എം പ്രണബ് മുഖര്‍ജി, മുഹമ്മദാലി നിര്‍മ്മാണ്‍ഗ്രൂപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരിയില്‍ നാലര ഏക്കറിലധികം വരുന്ന സ്ഥലത്ത് പൂര്‍ണമായും പരിസ്ഥിതി സൗഹൃദ രീതിയില്‍ നിര്‍മിച്ചതാണ് ഈ റിസോര്‍ട്ട്. സ്വിമ്മിങ് പൂള്‍, മിനി തിയേറ്റര്‍, ഗെയിമിങ് ഏരിയ, ബിസിനസ് സെന്റര്‍, കണ്‍വെന്‍ഷന്‍ ഹാള്‍, ജിം, സ്പാ, ബാങ്കറ്റ് ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിങ് ഏരിയ വരെയുണ്ട്.വലിയ നാലു സ്യൂട്ട് അടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇഷ്ടഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റെസ്റ്റോറന്റുകളുണ്ട്. കൂടാതെ ഭാരതീയ, പാശ്ചാത്യ ചികിത്സാ സമ്പ്രദായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഹോട്ടലിന്റെ ഭാഗമായുണ്ട്. വാട്ടര്‍ തെറപ്പി ഉള്‍പ്പെടെയുള്ള ആയുര്‍വേദ, പ്രകൃതി ചികിത്സാ സൗകര്യങ്ങളും സപ്തയില്‍ വിശ്രമിക്കാനെത്തുന്നവര്‍ക്കു ലഭ്യമാകും.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണത്തിനു ആധുനിക സംവിധാനം എന്നിവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലുമാകില്ല… എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സപ്ത. സാധാരണക്കാരനും കുറഞ്ഞ ചിലവില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് സപ്തയുടെ ലക്ഷ്യം. സെന്റ് മേരീസ് കോളേജ് റോഡില്‍ നിന്നും എളുപ്പത്തില്‍ എത്താവുന്ന വിധത്തില്‍ നഗരസഭയുടെ കീഴിലുളള മന്തൊണ്ടിക്കുന്ന് – പൂളവയല്‍ റോഡ് 13 കോടി രൂപ മുടക്കി ലാഡര്‍ പുതുക്കിപ്പണിതു. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ ബത്തേരിയില്‍ ഊട്ടിയിലേക്ക് 92 കിലോമീറ്റര്‍, മൈസൂരിലേക്ക് 114 കിലോമീറ്റര്‍ എന്നിങ്ങനെയാണ് സപ്തയില്‍ നിന്നുള്ള ദൂരം.