സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന സമയവും കുറയ്ക്കണം- കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍

Deepthi Vipin lal

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ രജിസ്ട്രാര്‍ക്കും കത്ത് നല്‍കി.

കോവിഡ്-19 മാരകമായ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ 20-04-2021ലെ covid/301 ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായി ക്രമീകരിച്ച് ഉത്തരവായിട്ടുണ്ട്.

മിക്ക പ്രദേശങ്ങളിലും ജില്ലാ ദുരന്തനിവാരണ സമിതി മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. പ്രാദേശികമായി അതാതു സംഘം ഭരണസമിതികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തനസമയം ക്രമീകരിച്ച് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവുണ്ടാകണം. ഏറ്റവും കൂടുതല്‍ ജനസമ്പര്‍ക്കമുള്ള പണമിടപാട് നടത്തുന്ന പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ പ്രവര്‍ത്തന സമയം അടിയന്തരമായി ക്രമീകരിച്ചു ഉത്തരവ് ഉണ്ടാവണമെന്ന് കത്തിലൂടെ നേതാക്കള്‍ ആവിശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News