സഹകരണ ബാങ്കുകളിലെ കുടിശ്ശിക നിവാരണ പദ്ധതി ഈ മാസം 30 വരെ നീട്ടി
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ സെപ്റ്റംബര്‍ 30 വരെ വീണ്ടും നീട്ടി. ഈ സെപ്റ്റംബര്‍ 15 നവസാനിച്ച പദ്ധതിയുടെ കാലാവധിയാണു 30 വരെ നീട്ടിയത്. 2021 ആഗസ്റ്റില്‍ തുടങ്ങിയ കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധി ഇതു പത്താം തവണയാണു നീട്ടുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും കുടിശ്ശിക കുറയ്ക്കാനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പരമാവധി കുടിശ്ശികരഹിത സംഘങ്ങളാക്കി മാറ്റാനും കോവിഡ് കാരണം ജീവിതം ദുസ്സഹമായ വായ്പക്കാര്‍ക്കു ആശ്വാസം നല്‍കാനുമാണു സഹകരണ മേഖലയില്‍ കുടിശ്ശിക നിര്‍മാര്‍ജന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചത്.
[mbzshare]