സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് വിഹിതം: നിശ്ചിത തീയതി കഴിഞ്ഞാല്‍ 12 ശ.മാ. പലിശ

[mbzauthor]
സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്കുള്ള വിഹിതം നിശ്ചിത തീയതിക്കകം അടച്ചില്ലെങ്കില്‍ 12 ശതമാനം പലിശ നല്‍കേണ്ടിവരുമെന്നു നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് അറിയിച്ചു. ഗാരന്റി ഫണ്ട് ബോര്‍ഡിലേക്കു സംഘങ്ങള്‍ ഓരോ വര്‍ഷവും ജൂണിലെ അവസാന തീയതിക്കുള്ളിലാണു ഫണ്ട് വിഹിതം അടയ്‌ക്കേണ്ടത്. ഈ തീയതിക്കകം അടച്ചില്ലെങ്കില്‍ ജൂലായ് ഒന്നു മുതല്‍ തുകയടയ്ക്കുന്ന തീയതിവരെ 12 ശതമാനം പലിശയും അടയ്ക്കണമെന്നാണു വ്യവസ്ഥ.

താല്‍ക്കാലിക ബാക്കിപത്രത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ വര്‍ധനവിനു നൂറു രൂപയ്ക്കു പത്തു പൈസ നിരക്കില്‍ വിഹിതമടയ്ക്കുകയും നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നു മെംബര്‍ഷിപ്പ് റിന്യൂവല്‍ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്തു പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒരു മാസത്തിനുള്ളില്‍ ബോര്‍ഡിലേക്കു സംഘങ്ങള്‍ അയക്കുകയും വേണമെന്നു ബോര്‍ഡ് അറിയിച്ചു. ബന്ധപ്പെട്ട വര്‍ഷത്തെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് അതിന്റെ പകര്‍പ്പും ബോര്‍ഡിനു സമര്‍പ്പിക്കണം. ഇവ യഥാസമയം ചെയ്താലേ സംഘങ്ങളുടെ അംഗത്വം പുതുക്കുന്ന നടപടിയെടുക്കാന്‍ സാധിക്കുകയുള്ളു – ബോര്‍ഡ് അറിയിച്ചു.

[mbzshare]

Leave a Reply

Your email address will not be published.