സഹകരണ ജീവനക്കാര്‍ക്ക് സേവനച്ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ മൂന്നംഗ സമിതി
സഹകരണ ജീവനക്കാര്‍ക്കു മാത്രമായി സേവനച്ചട്ടങ്ങള്‍ രൂപവത്കരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗങ്ങളടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു. ശ്രീജ സി.എസ് ( അഡീഷണല്‍ സെക്രട്ടറി – റിട്ട. ധനകാര്യ വകുപ്പ് ), കെ. സജാദ് ( റിട്ട. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ ), എസ്. ബിന്ദു ( സഹകരണ സംഘം രജിസ്ട്രാറുടെ കാര്യാലയത്തിലെ അസി. രജിസ്ട്രാര്‍ ( ഇ.എം. സെക്ഷന്‍ ) എന്നിവരാണു കമ്മിറ്റിയിലുള്ളത്. എസ്. ബിന്ദുവാണു കണ്‍വീനര്‍.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ബാധകമാവുന്ന ലീവ് റൂള്‍സ്, ടി.എ, ഡി.എ. എന്നിവ മാത്രമാണു സഹകരണ സംഘം ജീവനക്കാര്‍ക്കു ബാധകമായിട്ടുള്ളതെന്നും ഇതൊഴികെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകളും കെ.എസ്.ആറും ബാധകമാക്കിക്കൊണ്ടിരിക്കുന്ന രീതിയില്‍ നിന്നു ഒരു ഏകീകൃത സ്വഭാവം വരുത്തേണ്ടതുണ്ടെന്നും സഹകരണ സംഘം രജിസ്ട്രാര്‍ ശിപാര്‍ശ ചെയ്തിരുന്നു. സഹകരണ ജീവനക്കാര്‍ക്കു മാത്രമായി സേവനച്ചട്ടങ്ങള്‍ രൂപവത്കരിക്കുന്നത് ഉചിതമായിരിക്കുമെന്നും ഇതിനായി ഒരു സമിതിയെ നിയോഗിക്കാവുന്നതാണെന്നും രജിസ്ട്രാര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ മൂന്നംഗക്കമ്മിറ്റിയെ നിയോഗിച്ചത്.