സഹകരണ ജീവനക്കാരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍
സഹകരണ ജീവനക്കാരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണമെന്നും പെന്‍ഷന്‍ വിതരണം നടത്തിയ ജീവനക്കാര്‍ക്കുളള ഇന്‍സെന്റീവ് കുടിശിക നല്‍കണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം കാസര്‍കോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് പായം ഉദ്ഘാടനം ചെയ്തു. ബി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സി എച്ച് ഐത്തപ്പ രക്തസാക്ഷി പ്രമേയവും വി ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാസെക്രട്ടറി ബി മോഹനന്‍, കെ രവീന്ദ്രന്‍, കെ വി രമേശന്‍, കെ സി കുഞ്ഞിരാമന്‍, ടി വി സിനി എന്നിവര്‍ സംസാരിച്ചു. വി വിനോദ് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍ : വി വിനോദ് (പ്രസി.) വി ബിന്ദു, ശിവപ്രസാദ് (വൈസ് പ്രസിഡന്റ്), ബി രാധാകൃഷ്ണന്‍ (സെക്രട്ടറി), ടി വി സിനി, സി എച്ച് ഐത്തപ്പ (ജോയിന്റ് സെക്രട്ടറി), ടി മഹേഷ് (ട്രഷറര്‍).