സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കണം
സഹകരണ സംഘങ്ങളിലെ അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് തസ്തികകളിലെ യോഗ്യതാപരീക്ഷക്കുള്ള സര്‍വീസ് വെയിറ്റേജ് മാര്‍ക്ക് ഒഴിവാക്കികൊണ്ടുള്ള ഡ്രാഫ്റ്റ് ദേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി യും സെക്രട്ടറി എന്‍ ഭാഗ്യനാഥും സംസ്ഥാന സഹകരണ മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് യോഗ്യതാനിര്‍ണ്ണയ പരീക്ഷ വഴിയുള്ള തസ്തികകളിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് ഓരോ വര്‍ഷത്തെ സര്‍വീസിനും അര മാര്‍ക്ക് വീതം പരമാവധി 10 ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് 2010 മുതല്‍ സഹകരണ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
ഇത് ഒഴിവാക്കിയാണ് ഡ്രാഫ്റ്റ് റൂള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 52 വയസ്സ് കഴിഞ്ഞവര്‍ക്ക് 10 ശതമാനം സംവരണം നിശ്ചയിച്ച് സംഘത്തിലുള്ളവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് തസ്തിക ഒരു സംഘത്തില്‍ ഒരണ്ണം മാത്രമാണ് എന്നിരിക്കേ അതില്‍ 10 ശതമാനം ഉദ്യോഗക്കയറ്റത്തിന് ക്യാട്ട നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം അപ്രായോഗിമാണ്.
10 ശതമാനം എന്ന പരിധി നിശ്ചയിക്കാതെതന്നെ ഇവര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുള്ള വ്യവസ്ഥ കൊണ്ടുവരണം. ജീവനക്കാരന്റെ സര്‍വീസിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് വെയിറ്റേജ് മാര്‍ക്ക് പുനസ്ഥാപിച്ച് നല്‍കേണ്ടതാണ്. സഹകരണ സംഘങ്ങളിലെ സെക്രട്ടറി തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനം ഹൈക്കോടതി തടഞ്ഞുവെക്കാനുണ്ടായ കാരണം ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യത നഷ്ടപ്പെടരുതെന്ന വിലയിരുത്തലിലായിരുന്നു – നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.