സഹകരണ ജീവനക്കാരുടെ കൾച്ചറൽ ക്ലബ്ബ് ആരംഭിച്ചു.

adminmoonam

സഹകരണ ജീവനക്കാരുടെ കൾച്ചറൽ ക്ലബ്ബിനു
തുടക്കമായി. എംഎൽഎയും നടനുമായ മുകേഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ സഹകരണ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഫോറത്തിൽ കോഴിക്കോട് ജില്ലയിലെ സഹകരണ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും മെമ്പർമാരാകാം. കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി. സുനിൽ ബാബു അധ്യക്ഷനായി. ക്ലബ്ബിന്റെ ലോഗോ എ പ്രദീപ് കുമാർ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു.

അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ ടി പി ദാസൻ, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി സി പ്രശാന്ത് കുമാർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, ഡി ബി ഇ എഫ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി കെ ടി അനിൽകുമാർ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് അജയൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ പ്രസിഡന്റ് ജയപ്രകാശൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറ് എൻ വി കോയ, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ബാബുരാജ്, ട്രഷറർ ഇ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

ലോഗോ തയ്യാറാക്കിയ പ്രമോദ് കണ്ണാടിക്കലിന് ക്ലബിന്റെ ഉപഹാരം നടൻ മുകേഷ് എംഎൽഎ നൽകി.കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മുൻ ഭാരവാഹികളായ എം ബാലകൃഷ്ണൻ, എം എം അശോകൻ, എം ഗോപാലകൃഷ്ണൻ, കെ സത്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ക്ലബ്‌ ജനറൽ സെക്രട്ടറി എ കെ മോഹനൻ സ്വാഗതവും ട്രഷറർ കെ സജിത്കുമാർ നന്ദിയും പറഞ്ഞു.പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാറിന്റെ മെഗാ മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു. ഗായകർ റോഷ്നി മേനോൻ, കീർത്തന ശബരീഷ്, സിനോവ് രാജ് എന്നിവരും ഗാനങ്ങൾ അവതരിപ്പിച്ചു. നൗഷാദ് അരീക്കോട് നടത്തിയ ഗാനാവതരണം ഹൃദ്യമായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News