സഹകരണ കോണ്‍ഗ്രസ്: സെമിനാര്‍ നടത്തി

moonamvazhi

സഹകരണ മേഖലയുടെ സാധ്യതകളും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സഹകരണ കോണ്‍ഗ്രസിന് തുടക്കം. സംസ്ഥാന സഹകരണ യൂണിയന്‍ സംഘടിപ്പിക്കുന്ന സഹകരണ കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ് പതാക ഉയര്‍ത്തി. ആദ്യ ദിവസം രണ്ടു സെമിനാറുകള്‍ നടന്നു.

‘ലോക സാമ്പത്തിക ക്രമവും ഇന്ത്യന്‍ സഹകരണ പ്രസ്ഥാനവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാന്‍ എം ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ബാലു എസ് അയ്യര്‍ വിഷയം വതരിപ്പിച്ചു. സംഗീതാ പ്രതാപ് മോഡറേറ്ററായി. പുത്തന്‍കട വിജയന്‍, സി പി ജോണ്‍, വി എന്‍ ബാബു, ടി പി ദാസന്‍, ഇ ഇബ്രാഹിംകുട്ടി, ബി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

‘ഇന്ത്യന്‍ സഹകരണ പ്രസ്ഥാനം നേരിടുന്ന ആന്തരിക ബാഹ്യവെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് വിഷയം അവതരിപ്പിച്ചു. ബി പി പിള്ള മോഡറേറ്റായി. അഡ്വ. പി പി താജുദീന്‍, കരകുളം കൃഷ്ണപ്പിള്ള, എസ് സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News