സഹകരണ ആശുപത്രി പ്രതിനിധികൾക്ക് പരിശീലന പരിപാടി ആഗസ്റ്റ് 21 ന് കണ്ണൂരിൽ.
സഹകരണ ആശുപത്രി പ്രതിനിധികൾക്കുള്ള പരിശീലന പരിപാടി ആഗസ്റ്റ് 21 ന് കണ്ണൂരിൽ നടക്കും.കേരളത്തിലെ സഹകരണ ആശുപത്രികളിലെ ചെയർമാൻ, ഭരണസമിതി അംഗം, ചീഫ് എക്സിക്യൂട്ടീവ്, മെഡിക്കൽ സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട് എന്നിവർക്കായി സംസ്ഥാന സഹകരണ യൂണിയൻ നേതൃത്വത്തിൽ ഹെൽത്ത് കെയർ അക്രെഡിറ്റേഷൻ ഫോർ ക്വാളിറ്റി ആൻഡ് സേഫ്റ്റി മാനേജ്മെന്റ് എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
തിരുവനന്തപുരത്തെ പ്രശസ്ത ഹോസ്പിറ്റലിലെ കോളിറ്റി മാനേജരായ ഡോക്ടർ എസ്. ഗിരീഷ് കുമാറാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. താല്പര്യമുള്ള പ്രതിനിധികൾ ആയിരം രൂപയുടെ പ്രോഗ്രാം ഫീസ് സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന പേരിൽ ചെക്ക്/ ഡി.ഡി. ആയി അയക്കണം. ഫോറം ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17. അപേക്ഷ scukerala@gmail. എന്ന ഇ.മെയിലിൽ അയക്കാവുന്നതാണ്. 50 പേർക്കാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2320420,2322127 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.