സഹകരണസ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി

moonamvazhi

സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്നതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണസ്ഥാപനങ്ങള്‍ക്ക് റംസാന്‍ പ്രമാണിച്ച് ഏപ്രില്‍ 22 ശനിയാഴ്ച അവധിയായിരിക്കുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. ശനിയാഴ്ച റംസാന്‍ ആഘോഷിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു അന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു സഹകരണസ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ചത്.

നേരത്തേ സഹകരണസ്ഥാപനങ്ങള്‍ക്കു റംസാന്‍ പ്രമാണിച്ച് വെള്ളിയാഴ്ച(21.04.2023) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News