സഹകരണബാങ്കുകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി യോഗം വിളിക്കണം: കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റെര്‍

moonamvazhi

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ സഹകരണ ബാങ്കുകളെ തകർക്കാനുള്ള ആസൂത്രിത നീക്കം തടയിടാനും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സംസ്ഥാന പ്രസിഡൻറ് ഹനീഫ പെരിഞ്ചേരിയും സെക്രട്ടറി എൻ. ഭാഗ്യനാഥും മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നിവേദനം നൽകി.

നാടിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്ക് ചില നിക്ഷിപ്ത താൽപ്പര്യക്കാർ മാധ്യമങ്ങളെ കൂട്ട് പിടിച്ച് പ്രചാരവേല നടത്തുന്നു. പതിറ്റാണ്ടുകൾ നീണ്ട സത്യസന്ധമായ പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനം ആർജ്ജിച്ചെടുത്ത വിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചന ഒരു ഭാഗത്ത് ശക്തമാണ്.

ഇതിനിടയിൽ പക്ഷവും പ്രതിപക്ഷവും ആരോപണ പ്രത്യാരോപണം നടത്തി നിക്ഷേപകരെ ആശങ്കയിലാക്കുന്ന സമീപനം സഹകരണ മേഖലക്ക് ഗുണകരമല്ലാത്തതിനാൽ അത്തരം ഭരണ പ്രവർത്തനം എല്ലാമുന്നണികളും അവസാനിപ്പിച്ച് സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി കൈക്കൊള്ളണം. സഹകരണ മേഖലയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കാൻ ഒരു ശക്തിയേയും അനുവദിച്ചുകൂടാ. സഹകരണ മേഖല ക്രമക്കേടുകൾക്കെതിരെ. മുഖംനോക്കാതെ നടപടി സ്വീകരിച്ച് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പ്രചരണത്തിന് സർക്കാർ നേതൃത്വം നൽകണം. – നേതാക്കൾ ആവശ്യപ്പെട്ടു

 

 

Leave a Reply

Your email address will not be published.