സഹകരണപെന്‍ഷന്‍ഫണ്ട് ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേന അടയ്ക്കണം- പെന്‍ഷന്‍ഫണ്ട് ബോര്‍ഡ്
സഹകരണസംഘങ്ങള്‍ സഹകരണ പെന്‍ഷന്‍ഫണ്ട് കേരള ബാങ്കില്‍ നേരിട്ട് അടച്ച് ചലാന്‍ പെന്‍ഷന്‍ ബോര്‍ഡിന് അയക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു പെന്‍ഷന്‍ ബോര്‍ഡ് അഭ്യര്‍ഥിച്ചു. പെന്‍ഷന്‍ഫണ്ട് കേരള ബാങ്കില്‍ നേരിട്ട് അടയ്ക്കുന്നതിനാല്‍ പെന്‍ഷന്‍ ബോര്‍ഡിന്റെ കണക്കുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കാന്‍ തടസ്സമുണ്ടാകുന്നുണ്ടെന്നു പെന്‍ഷന്‍ ബോര്‍ഡ് അറിയിച്ചു.
സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് 2021 ഏപ്രില്‍ മുതല്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേന പെന്‍ഷന്‍ഫണ്ട് അടയ്ക്കാനുള്ള മൊഡ്യൂള്‍ പ്രവര്ത്തനക്ഷമമാക്കിയിട്ടുണ്
ഓണ്‍ലൈന്‍ മുഖേനയല്ലാതെ അടയ്ക്കുന്ന ഫണ്ടിന്റെ ബാധ്യത സംഘങ്ങള്‍ക്കായിരിക്കും. www.sahakaranapension.org എന്ന മൊഡ്യൂള്‍ മുഖേനയാണു ഫണ്ട് അടയ്‌ക്കേണ്ടത്. ഓണ്‍ലൈനായി ഫണ്ട് അടച്ചുവരുന്ന സംഘങ്ങള്‍ അപ്‌ലോഡ് ചെയ്ത ചലാന്റെ പകര്‍പ്പ് പെന്‍ഷന്‍ ബോര്‍ഡിന്റെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഫണ്ട് അടച്ചശേഷം മൊഡ്യൂളില്‍ അപ്‌ലോഡ് ചെയ്യാത്ത ചലാന്‍ മുഖേന അടച്ച തുക സോഫ്റ്റ്‌വെയറില്‍ ജീവനക്കാരന്റെ അക്കൗണ്ടില്‍ വരില്ല. അതിനാല്‍, ഫണ്ട് അടച്ച ചലാന്‍ സ്‌കാന്‍ ചെയ്തു ബന്ധപ്പെട്ട ചലാന്‍ നമ്പറില്‍ത്തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ചലാന്‍ സംഘത്തില്‍ സൂക്ഷിക്കുകയും വേണം – അറിയിപ്പില്‍ നിര്‍ദേശിക്കുന്നു. ഇതുവരെ ഓണ്‍ലൈന്‍ മുഖേന ഫണ്ട് അടച്ചിട്ടില്ലാത്ത സഹകരണസംഘങ്ങള്‍ ഉടനെത്തന്നെ www.sahakaranapension.org എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്തു തുടര്‍നടപടി സ്വീകരിക്കണമെന്നു പെന്‍ഷന്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നു.
[mbzshare]