സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗസമാശ്വാസനിധി വിതരണം ചെയ്തു
എറണാകുളം ആലുവ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗസമാശ്വാസനിധി വിതരണം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ .സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു.
ആലുവ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എ.ചാക്കോച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) മനോജ്.കെ.വിജയന്‍ സ്വാഗതം പറഞ്ഞു. കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാക് പ്രസിഡന്റ് എം.മീതിയന്‍ പിള്ള, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗവും മുന്‍ ആലുവ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനുമായിരുന്ന ജോയ് പോള്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ പി.ജെ.അനില്‍, ഗോപി മാസ്റ്റര്‍ കെ.കെ, ജോര്‍ജ്ജ് കൂട്ടുങ്ങല്‍, പി. എ.ഷാജഹാന്‍, വി ജു.പി.വി, കെ.പി.പോളി, എന്‍.സി.ഉഷാകുമാരി, മുരളീധരന്‍.സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.