സര്‍ക്കാര്‍ ജീവനക്കാര്‍ലക്ഷണമുണ്ടെങ്കില്‍ മാത്രം വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്താല്‍ മതി
കോവിഡ് പോസിറ്റീവായവരോ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരോ ആയ സര്‍ക്കാര്‍ ജീവനക്കാര്‍ ക്വാറന്റൈന്‍ കാലാവധിയായ ഏഴു ദിവസം കഴിഞ്ഞ് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു. രോഗലക്ഷണമില്ലാത്തവര്‍ക്കു പരിശോധന നടത്താതെ ഓഫീസില്‍ ഹാജരാകാം.
അതേസമയം, ഏതെങ്കിലും ഗുരുതര രോഗങ്ങളോ ജീവിതശൈലീരോഗങ്ങളോ ഉള്ളവര്‍ ഏഴു ദിവസത്തിനു ശേഷം രോഗലക്ഷണമില്ലെങ്കിലും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്നു ഉത്തരവില്‍ പറയുന്നു. ഇത്തരക്കാര്‍ ഫലം നെഗറ്റീവാണെങ്കിലേ ഓഫീസില്‍ ഹാജരാകാവൂ. ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായാല്‍ മാത്രമേ ഓഫീസില്‍ ഹാജരാകാവൂ എന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്വാറന്റൈന്‍ കാലത്തെ സ്‌പെഷല്‍ കാഷ്വല്‍ ലീവ് അനുവദിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ചീഫ് സെക്രട്ടറി പുതിയ ഉത്തരവിട്ടത്.
[mbzshare]