സപ്ത റിസോര്‍ട്ട് ആന്റ് സ്പായില്‍ ആദ്യ കസ്റ്റമര്‍ക്ക് ബുക്കിങ് കൂപ്പണ്‍ കൈമാറി
കോഴിക്കോട് കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( ലാഡര്‍ ) സംരംഭമായ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പായില്‍ ആദ്യ കസ്റ്റമര്‍ക്കു ബുക്കിങ് കൂപ്പണ്‍ നല്‍കി. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടറും നോബിള്‍ ഓട്ടോലിങ്ക് ഉടമയുമായ അജയകുമാറിന് ലാഡര്‍ ഡയരക്ടറായ സി.ഇ. ചാക്കുണ്ണിയാണ് ആദ്യത്തെ ബുക്കിങ് കൂപ്പണ്‍ നൽകിയത്.
ആഗസ്റ്റ് 17ന് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.വയനാടിന്റെ പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ സുൽത്താൻ ബത്തേരിയിൽ നാലര ഏക്കറിലധികം വരുന്ന സ്ഥലത്ത് നിർമാണം പൂർത്തിയാക്കിയ റിസോർട്ടിൽ സ്വിമ്മിങ് പൂള്‍, മിനി തിയേറ്റര്‍, ഗെയിമിങ് ഏരിയ,ബിസിനസ് സെന്റർ, കൺവെൻഷൻ ഹാൾ,ജിം,സ്പാ,ബാങ്കറ്റ് ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിങ് ഏരിയ വരെയുണ്ട്. വലിയ നാലു സ്യൂട്ട് മുറികളടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇഷ്ടഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റെസ്റ്റോറന്റുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂർണമായും പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമിച്ചതാണ് ഈ റിസോർട്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 112 കിലോമീറ്ററും, കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 121 കിലോമീറ്ററും മാത്രമാണ് ഈ റിസോർട്ടിലേക്ക് ദൂരം.തമിഴ്നാട്-കർണാടക അതിർത്തി പങ്കിടുന്ന സുൽത്താൻ ബത്തേരിയിൽ ഊട്ടിയിലേക്ക് 92 കിലോമീറ്റർ, മൈസൂരിലേക്ക് 114 കിലോമീറ്റർ എന്നിങ്ങനെയാണ് സപ്തയിൽ നിന്നുള്ള ദൂരം.
[mbzshare]