സംസ്ഥാന സഹകരണ യൂണിയന്റെ ജെ.ഡി.സി. കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂണിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ( ജെ.ഡി.സി ) കോഴ്‌സിന് ( 2023-24 ) അപേക്ഷ ക്ഷണിച്ചു. 2023 ജൂണ്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയാണു കോഴ്‌സ് കാലാവധി. എസ്.എസ്.എല്‍.സി / സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ. യോ തത്തുല്യമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷയോ ജയിച്ചവരാകണം. ഗ്രേഡിങ് സമ്പ്രദായത്തിലാണെങ്കില്‍ കുറഞ്ഞതു ഡി.പ്ലസ് ഗ്രേഡെങ്കിലും നേടി ജയിച്ചവരാകണം. ഓണ്‍ലൈനിലൂടെ 2023 മാര്‍ച്ച് 31 വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം.
സഹകരണസംഘത്തില്‍ സ്ഥിരം ജീവനക്കാരനായി ഒരു വര്‍ഷത്തില്‍ കുറയാതെ സേവനം നടത്തിയിട്ടുള്ളവര്‍ക്കു കോഴ്‌സിന് അപേക്ഷിക്കാം. സഹകരണസംഘം ജീവനക്കാരുടെ വിഭാഗത്തില്‍ അപേക്ഷിക്കുന്ന, ആശ്രിതനിയമനപ്രകാരം ജോലി ലഭിച്ചവരുടെ കുറഞ്ഞ സേവനകാലാവധി ആറു മാസമാണ്.
വിശദവിവരങ്ങള്‍ക്കു താഴെ ക്ലിക്ക് ചെയ്യുക :