സംസ്ഥാന സഹകരണ ചരിത്രത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ സപ്തയിൽ നിരവധി ഒഴിവുകൾ.

adminmoonam

സഹകരണ മേഖലയിലെ ആദ്യ ഫൈവ് സ്റ്റാർ റിസോർട്ടിലെ സുപ്രധാന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 കോടി രൂപ മുതൽമുടക്കിൽ സുൽത്താൻ ബത്തേരിയിലാണ് സപ്ത റിസോർട്ട്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ലാഡറിന്റ നേതൃത്വത്തിലാണ് അഞ്ച് ഏക്കർ സ്ഥലത്ത് സപ്ത പിറക്കുന്നത്. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക്കൂടി എത്തിക്കുകയാണ് സപ്തയുടെ ലക്ഷ്യം.

ഫ്രന്റ് ഓഫീസ്, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, പ്രൊഡക്ഷൻ,മെറ്റീരിയൽസ്,മെയിന്റനൻസ്,അഡ്മിനിസ്ട്രേഷൻ, ഐടി,സെക്യൂരിറ്റി തുടങ്ങിയ നിരവധി വിഭാഗങ്ങളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഈ മാസം 31 വരെ അപേക്ഷിക്കാം.ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ആണ് സപ്ത നൽകുന്നത്. [email protected] എന്ന മെയിലിലേക്ക് ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News