സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി.

adminmoonam

കാലാവധി പൂർത്തിയാക്കിയ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടി കൊണ്ട് സർക്കാർ വിജ്ഞാപനമിറക്കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ 2 ഘട്ടങ്ങളിൽ ആയി ആറുമാസത്തേക്ക് ഭരണസമിതിയുടെ കാലാവധി ദീർഘിപ്പിച്ചത്. അതായത് നേരത്തെ അഞ്ചുവർഷവും ആറുമാസം കൂടി കാലാവധി ദീർഘിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്. നിലവിൽ അഞ്ചുവർഷവും 7 മാസവും കാലാവധി അനുവദിച്ചു. എന്നാൽ ഗസറ്റ് വിജ്ഞാപനത്തിൽ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു എന്നു പറയുന്നുണ്ടെങ്കിലും അഞ്ചുവർഷവും 7 മാസവും എന്ന് പറയാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ഓഗസ്റ്റ് 24 വരെയായിരുന്നു അഞ്ചുവർഷവും ആറുമാസത്തെയും കാലാവധി. ഇത് ഇപ്പോൾ സെപ്റ്റംബർ 24 വരെ ദീർഘിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News