സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളും സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവണമെന്ന് സഹകരണമന്ത്രി.

adminmoonam

സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാകണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഇതിനായി ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത ‘ബ്രേക്ക് ദി ചെയിന്‍’ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളില്‍ അടിയന്തിരമായി സഹകരണ സംഘങ്ങള്‍ ഏര്‍പ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അഭ്യർത്ഥിച്ചത്.

എല്ലാ സഹകരണ സംഘങ്ങളും സ്വന്തം സ്ഥാപനത്തില്‍ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി സാനിറ്റൈസര്‍ സ്ഥാപിക്കണം. കൂടാതെ, തങ്ങളുടെ പ്രവര്‍ത്തന പരിധിയിലെ പ്രധാന പൊതുസ്ഥലങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്കുകള്‍ സ്ഥാപിക്കണം. സംസ്ഥാനത്തെ 15,000ത്തോളം വരുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വലിയ പങ്കു വഹിക്കാനാകും. സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപിടിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News