ശമ്പള പരിഷ്കരണ കമ്മിറ്റിയുടെ അന്തിമയോഗത്തിൽ മാനേജ്മെന്റിനു കടുത്ത എതിർപ്പ് .
പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മിറ്റിയുടെ അന്തിമ യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികൾക്ക് കടുത്ത എതിർപ്പ്. മാനേജ്മെന്റ് പ്രതിനിധികൾ നിലപാട് കടുപ്പിച്ചതോടെ ധാരണയിലെത്താൻ യോഗത്തിനായില്ല. മാനേജ്മെന്റ്കൾക്ക് വേണ്ടി ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ പി ഹരീന്ദ്രൻ,പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി പി ദാമോദരൻ എന്നിവർ ശമ്പളവർധനവിനെതിരെ യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ചു.
ഇതര വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്കരണം നിർദ്ദേശ അപ്രകാരം തന്നെ അടിസ്ഥാന ശമ്പളത്തോടൊപ്പം 45 ശതമാനം ക്ഷാമബത്തലയിപ്പിക്കും. തുടർന്നുള്ള ക്ഷാമബത്താ പുനർനിർണ്ണയം ചെയ്തു പ്രത്യേക ഉത്തരവ് വഴി നൽകും. ഫിറ്റ്മെന്റ് ബെനിഫിറ്റ് പഴയ അടിസ്ഥാന ശമ്പളത്തിന് 5% മാത്രമേ നൽകാൻ പാടുള്ളൂ എന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ മുൻ ശമ്പളപരിഷ്കരണത്തെ പോലെ തന്നെ ക്ഷാമബത്ത ലയിപ്പിച്ച ശേഷം കിട്ടുന്ന മൊത്തം തുക 7 ശതമാനം നൽകണമെന്ന് കമ്മിറ്റിയിൽ പങ്കെടുത്ത ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം നിലനിന്നു.
പ്രധാന തീരുമാനങ്ങൾ:-
* അടിസ്ഥാന ശമ്പളത്തോടൊപ്പം 45% ഡി.എ ലയിപ്പിക്കും.
* ഫിറ്റ്മെന്റ് ബെനിഫിറ്റ് :-
( a ) അടിസ്ഥാന ശമ്പളവും 45% ക്ഷാമബത്തയും ചേർന്ന തുകയുടെ 7% (ജീവനക്കാർ )
( b ) അടിസ്ഥാന ശമ്പളത്തിന്റെ 5 % ( മാനേജ്മെൻറ് )
തീരുമാനം ഗവൺമെൻറ് തലത്തിൽ
* സർവീസ് വെയ്‌റേറജ്
( a ) വർഷത്തിന് 1/2 % എന്ന കണക്കിൽ പരമാവധി 15%
( ജീവനക്കാർ )
( b ) പരമാവധി 10 %
( മാനേജ്മെൻറ് )
* തുടർന്നുള്ള ഡി.എ ക്ക് കൃത്യമായ സമവാക്യം ഉണ്ടാക്കും.
* എഛ് ആർ എ :- 10%
( a ) പരമാവധി 2500
( ജീവനക്കാർ )
( b ) പരമാവധി 2000
( മാനേജ്മെൻറ് )
* മെഡിക്കൽ അലവൻസ് 4000
* അരിയർ 01.04.2019 മുതൽ തന്നെ വേണം ( ജീവനക്കാർ )
അരിയർ 01.04.2021 മുതൽ മാത്രം
( മാനേജ്മെൻറ് )
സഹകരണ സംഘം റജിസ്ട്രാർ ഡോ: നരസിംഹുഗരി ടി എൽ റെഡ്ഡി , അഡീഷണൽ റജിസ്ട്രാർ എം.ബിനോയ് കുമാർ , ജോയിൻറ് റജിസ്ട്രാർ ശ്രീലേഖ , അസിസ്റ്റൻറ് റജിസ്‌ട്രാർ എസ്.ബിന്ദു , സംഘടന പ്രതിനിധികളായ രമേശ് , ജോഷോ മാത്യു , എ കെ മുഹമ്മദലി , അനിൽ , ഭുവനചന്ദ്രൻ യോഗത്തിൽ പങ്കെടുത്തു.