വൈവിധ്യവത്കരണത്തിന്റെ സാധ്യത തേടി മുകുന്ദപുരത്തെ സഹകരണ സംഘങ്ങൾ.

[mbzauthor]

വെർച്വൽ മാർക്കറ്റിങ്ങ് ,പ്രാദേശീയ ഭക്ഷ്യ ഉല്പാദനവും വിപണനവും ,കോവിഡ് കാലത്ത് ബാങ്ക് പ്രസിഡന്റ്മാരുടെ ചുമതലയും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളിലായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു .

മുകുന്ദപുരം താലൂക്കിലെ സഹകരണ സംഘങ്ങൾക്കായി രണ്ടാം ദിനം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ “പ്രസിഡന്റ്മാരുടെ അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്വങ്ങളും” എന്ന വിഷയത്തെക്കുറിച്ച് എ.സി.എസ്.ടി.ഐ തിരുവനന്തപുരം മുൻ ഡയറക്ടർ ബി.പി പിള്ള ,”പ്രാദേശീയ ഭക്ഷ്യ ഉല്പാദനവും വിപണനവും” എന്ന വിഷയത്തെക്കുറിച്ച് കേരളസർവ്വകലാശാലയിലെ ഡോ.ഗിഗിൻ, “വെർച്വൽ മാർക്കറ്റിങ്ങ്” എന്ന വിഷയത്തിൽ അശോക് പി.ദാസ് എന്നിവർ ക്ലാസ്സുകൾ എടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാവിലെ 9 മണി മുതൽ ആരംഭിച്ച പരിശീലന പരിപാടി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് .ജെ .ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം നിർവ്വഹിച്ചു .അസിസ്റ്റൻറ് രജിസ്ട്രാർ എം.സി അജിത് സ്വാഗതവും സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു .പരിശീലന പരിപാടി വൈകിട്ട് വരെ ഉണ്ടായിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.