വേപ്പെണ്ണ പുരട്ടിയ യൂറിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടഞ്ഞു

moonamvazhi

കാര്‍ഷികാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന വേപ്പെണ്ണ പുരട്ടിയ യൂറിയ ( Neem Coated Urea – NCU ) കൃത്രിമമായി പാക്കിംഗ് നടത്തി ടെക്‌നിക്കല്‍ ഗ്രേഡ് യൂറിയ ( TGU ) എന്ന പേരില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതു തടയണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. സഹകരണസ്ഥാപനങ്ങളുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ NCU ദുരുപയോഗം ചെയ്യുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം നല്‍കിയത്.

കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടിമാത്രം ഉപയോഗിക്കുന്ന NCU കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യരുതെന്നു സഹകരണസംഘം രജിസ്ട്രാര്‍ക്കുവേണ്ടി അഡീഷണല്‍ രജിസ്ട്രാര്‍ ( കണ്‍സ്യൂമര്‍ ) പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു. ടെക്‌നിക്കല്‍ ഗ്രേഡ് യൂറിയയുടെ പര്‍ച്ചേസ്, സ്റ്റോക്ക്, സപ്ലയര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ കൃത്യമായി എഴുതിസൂക്ഷിക്കണമെന്നു എല്ലാ സഹകരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നു എല്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News