വേതനം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് റീഫണ്ട് അഡ്വാൻസ് നൽകും.

adminmoonam

കോവിഡ് കാലത്ത് വേതനം ലഭിക്കാത്ത സഹകരണ ജീവനക്കാർക്ക് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് റീഫണ്ട് അഡ്വാൻസ് നൽകുമെന്ന് ബോർഡ് സെക്രട്ടറി വി.ബി. കൃഷ്ണകുമാർ അറിയിച്ചു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായി വിഹിതം അടച്ചു വരുന്ന സഹകരണസംഘം ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ സംഘത്തിൽ നിന്നും വേതനം ലഭിക്കാതിരുന്നവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ഈ കാലയളവിൽ ശമ്പളം/ കമ്മീഷൻ/വേതനം ലഭിച്ചിട്ടില്ലെന്ന സംഘം പ്രസിഡണ്ടിനെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം ഉൾപ്പെടെയുള്ള അപേക്ഷ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ശുപാർശ കത്ത് സഹിതം ബോർഡിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. നിശ്ചിത മാതൃകയിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജീവനക്കാർ ബോർഡിലേക്ക് അടച്ചിട്ടുള്ള ക്ഷേമ ബോർഡ് ജീവിതത്തിന്റെ 90%മോ പരമാവധി 7500 രൂപയും ഏതാണോ കുറവ് ആകുകയാണ് പലിശ രഹിത അഡ്വാൻസായി അനുവദിക്കുക. അനുവദിച്ച തുക 24 തുല്യ പ്രതിമാസ എടുക്കാനായി ജീവനക്കാരുടെ ക്ഷേമനിധി വിഹിത്തിനൊപ്പം ബോർഡിലേക്ക് തിരികെ അടക്കണം.

Leave a Reply

Your email address will not be published.