വെണ്ണല ബാങ്ക് സഹകരണ ജൈവ പച്ചക്കറി ചന്ത തുറന്നു
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ജൈവ പച്ചക്കറി ചന്ത തുറന്നു. വെണ്ണല വെഠിയൂര്‍ മഠം ക്ഷേത്രത്തിന് സമീപം സമീപം ആരംഭിച്ച ചന്ത ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാള്‍ കെ.സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു. ബി.ബി.അജയന് ആദ്യ വില്‍പ്പന നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി, പി.ആര്‍.ശിങ്കാരന്‍, കെ.ടി.സാജന്‍, കെ.ജി.ഗോപി, കെ.ജി.ബാലന്‍, എസ്.മോഹന്‍ദാസ്, എന്‍. ധര്‍മ്മജന്‍, പി.ആര്‍.സാംബശിവന്‍ സെക്രട്ടറി എം.എന്‍. ലാജി എന്നിവര്‍ പങ്കെടുത്തു.