വെട്ടിപ്പുതടയാന്‍ സപ്ലൈകോ ഓണ്‍ ലൈന്‍ ബില്ലിംഗ് സംവിധാനത്തിലേക്ക്
റേഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഒന്നിലധികം വില്‍പ്പന ശാലകളില്‍നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയുള്ള തട്ടിപ്പു തടയാന്‍ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനം കൊണ്ടുവരുന്നു. പുതിയ സംവിധാനത്തിനു കീഴില്‍ ഒരു കാര്‍ഡ് ഉപയോഗിച്ച് ഏതെങ്കിലും വില്‍പ്പന ശാലയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് തന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ സപ്ലൈകോയുടെ എല്ലാ വില്‍പ്പന ശാലകളിലും ഓണ്‍ലൈനായി ലഭ്യമാകും.
സപ്ലൈകോ ഇതിനായി വികസിപ്പിച്ചെടുത്ത വെബ്‌പോര്‍ട്ടല്‍ മുഖേനയാണ് മറ്റേതെങ്കിലും വില്‍പ്പന ശാലകളില്‍നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ആഗസ്റ്റ് ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സി.എം.ഡി. എം.എസ്. ജയ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സബ്‌സിഡി സാധനങ്ങള്‍ക്കും നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്കും പ്രത്യേകം ബില്ലുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്‍കുക. സപ്ലൈകോ ആഗസ്റ്റ് പത്തുമുതല്‍ ആരംഭിക്കുന്ന ഓണം ഫെയറുകളിലും ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനമായിരിക്കും ഉണ്ടാവുക.
[mbzshare]