വിലക്കുറവിന്റെ മേളയുമായി മാവേലി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആന്‍ഡ് ഗിഫ്റ്റ്‌സ്
രണ്ടുനിലകളിലായി വിലക്കുറവിന്റെ മഹാമേള തീര്‍ത്ത് ഗവ. സെക്രട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ മാവേലി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആന്‍ഡ് ഗിഫ്റ്റ്‌സ്. മറ്റൊരു ബ്രാന്‍ഡും പുറത്തിറക്കാത്ത 192 പേജുള്ള നോട്ടുബുക്കാണ് മാര്‍ക്കറ്റിലെ പ്രധാന ആകര്‍ഷണം. സഹകരണസംഘം പ്രത്യേകമായി അച്ചടിപ്പിക്കുന്ന നോട്ടുബുക്കുകള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. മധുരയിലാണ് ഇവ അച്ചടിക്കുന്നത്. 192, 120, 80 പേജുകളില്‍ ലഭിക്കും. മറ്റ് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ 20 ശതമാനംമുതല്‍ 30 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മൊത്തവില്‍പ്പനയിലും ചില്ലറ വില്‍പ്പനയിലും വിലയില്‍ മാറ്റമില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.
പുളിമൂട് ജിപിഒയ്ക്ക് എതിര്‍വശമുള്ള പ്രസ്റോഡിലെ ബഹുനില മന്ദിരത്തിലാണ് മാര്‍ക്കറ്റ്. സ്‌കൂളിലേക്ക് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കും. ബാഗ്, കുട, കുടിവെള്ളക്കുപ്പി, മഴകോട്ട്, നോട്ടുബുക്ക്, പേന, പെന്‍സില്‍, സ്‌കൂള്‍ ഷൂസ്, ചോറ്റുപാത്രം, മറ്റ് സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം കിട്ടും. രാവിലെ 10 മുതല്‍ രാത്രി 12വരെ പ്രവര്‍ത്തിക്കും. സീസണ്‍ സെയില്‍ ജൂണ്‍ പകുതിവരെയുണ്ടാകും. ഇതിനുശേഷവും മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടരും. പഠനോപകരണങ്ങള്‍ക്കുപുറമെ ഗിഫ്റ്റ് ഐറ്റങ്ങളും ഇവിടെയുണ്ട്. ഈ മാസം അവസാനത്തോടെ ഗിഫ്റ്റ് വിഭാഗവും വിപുലമാക്കും. രാവിലെമുതല്‍ തന്നെ വലിയ തിരക്കാണ് മേളയില്‍.
സംഘം അച്ചടിക്കുന്ന 192 പേജ് നോട്ടുബുക്കിന് 55 രൂപയും കിങ് സൈസ് ബുക്കിന് 39.75 രൂപയും 120 പേജ് ബുക്കിന് 24.90 രൂപയും 80 പേജ് ബുക്കിന് 13.50 രൂപയുമാണ്. കുടകള്‍ 138 രൂപമുതല്‍ ലഭിക്കും.