വിമത ശല്യത്തിന് ഇടയിലും കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് യു.ഡി.എഫ് നിലനിർത്തി.

adminmoonam

 

കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ. പ്രമോദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിലെ എം.പി. മുഹമ്മദലിയാണ് വൈസ് പ്രസിഡന്റ് . തെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് ഔദ്യോഗിക പാനലിനെതിരേ മല്‍സരിച്ച രണ്ടു വിമതരും പരാജയപ്പെട്ടു. തളാപ്പ് ഗവ. യു.പി സ്‌കൂളിലായിരുന്നു തെരഞ്ഞെടുപ്പ്. കുന്നിരിക്കന്‍ പ്രമേനായിരുന്നു വരണാധികാരി. ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 600ലധികം വോട്ടുകള്‍ യു.ഡി.എഫ് പാനലിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചു.

ജനറല്‍ വിഭാഗത്തില്‍ ജയപാലന്‍ പുതുവോത്ത്, പ്രമോദ് കൂവേന്‍, മുഹമ്മദലി മാണിക്കുന്നുമ്മല്‍, രാജീവന്‍ പോച്ചപ്പന്‍, പി സദാനന്ദന്‍, സുനില്‍ മണ്ടേന്‍ എന്നിവരും വനിതാ വിഭാഗത്തില്‍ തങ്കമ്മ മഠത്തില്‍, ശ്രീലത വാഴയില്‍താളി, റോഷ്‌നി ഖാലിദ് എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News