വിദ്യാര്‍ത്ഥികള്‍ക്കായൊരു സമ്പാദ്യപദ്ധതിയുമായി ഞാറക്കല്‍ സഹകരണ ബാങ്ക്
ഞാറക്കല്‍ സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.എസ്.സി.ബി സമ്പാദ്യ പദ്ധതി ആരംഭിച്ചു. ബാങ്ക് പരിധിയില്‍ വരുന്ന സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ബാങ്കില്‍ നിന്ന് നല്‍കുന്ന കുടുക്കയില്‍ തുക നിക്ഷേപിക്കുക. ഒരു വര്‍ഷത്തിന് ശേഷം 4% ശതമാനം പലിശയില്‍ തിരികെ നല്‍കും. ഞാറക്കല്‍ ഗവണ്മെന്റ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കുടുക്ക നല്‍കി കൊണ്ട് ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബോര്‍ഡ് അംഗങ്ങളായ കെ. ജി. അലോഷ്യസ്, പി.എസ്. മണി, അരുണ്‍ ബാബു, വോള്‍ക ജാസ്മിന്‍, വാര്‍ഡ് മെമ്പര്‍ പ്രഷീല സാബു, സെക്രട്ടറി ടി. എന്‍. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.വി.ഉഷ, പി.ടി.എ പ്രസിഡന്റ് പി.സി.പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.