വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കൺസ്യൂമർ ഫെഡ്

[email protected]

കൺസ്യൂമർ ഫെഡ് ഗോഡൗണുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയെ സ്വാഗതം ചെയ്യുന്നുവെന്ന് ചെയർമാൻ എം. മെഹബൂബ്. വിശദമായ റിപ്പോർട്ട് വിജിലൻസ് എത്രയും വേഗം ലഭ്യമാക്കണം. ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ആരെങ്കിലും നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ കർശനമായ നടപടി എടുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

ഇ – ലേലം നടത്തിയാണ് ഓണത്തിന് 13 ഇനം ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നതിനായുള്ള വരെ തെരഞ്ഞെടുത്തത്. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയെയാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉൽപന്നങ്ങൾ സ്വീകരിച്ചത്.ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട ഉത്പന്നങ്ങൾ തിരിച്ചയച്ചു. പരിശോധന നടത്തേണ്ടവ ഗോഡൗണിൽ സൂക്ഷിച്ചു.

പാലക്കാട് ഗോഡൗണിൽ വിജിലൻസ് കണ്ടെത്തിയ വൻപയർ അടക്കമുള്ള ഉൽപന്നങ്ങൾ ഗുണനിലവാരമില്ലെന്ന് കണ്ട് തിരിച്ചെടുക്കാൻ നിർദ്ദേശിച്ചതാണ്. രണ്ടാമത് വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയതാണ്. ആഗസ്റ്റ് 30ന് ഗോഡൗണുകളിൽ ഇന്റേണ ൽ ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തിയിരുന്നുവെന്നും ചെയർമാൻ അറിയിച്ചു.

ഫെഡറേഷന്റെ കണക്കുകൾ കമ്പ്യൂട്ടറൈസ്ഡ് ആണ്.കൂടാതെ മാന്വൽ രജിസ്റ്ററും ഉണ്ട്. കണക്കു സൂക്ഷിക്കുന്നതിൽ ന്യൂനത ഉണ്ടായതായി വിജിലൻസ് കണ്ടെത്തിയ കേസുകളിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

വിജിലൻസ് ഇന്നലെ നടത്തിയ പരിശോധനയിൽ പാലക്കാട്, വയനാട്, കോഴിക്കോട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഗുണനിലവാരമില്ലാത്ത പയർ ഉത്പന്നങ്ങൾ സൂക്ഷിച്ചത് കണ്ടെത്തിയിരുന്നു. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Latest News