‘വാഗ്ഭടാനന്ദ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ അരുണോദയ കാഹളം’ ഡാക്യുമെന്ററി പുറത്തിറക്കി

[mbzauthor]

വാഗ്ഭടാനന്ദ ഗുരുവിന്റെ 137-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവിന്റെ സവിശേഷ ജീവിതം ആവിഷ്‌കരിക്കുന്ന ‘വാഗ്ഭടാനന്ദ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ അരുണോദയ കാഹളം’ ഡോക്യുമെന്ററിയുടെ കോഴിക്കോട് ജില്ലയിലെ ആദ്യപ്രദര്‍ശനം കൈരളി-ശ്രീ തിയറ്ററില്‍ നടന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച വാഗ്ഭടാനന്ദജയന്തി ആഘോഷവും ഡോക്യുമെന്ററി പ്രദര്‍ശനവും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജെ.സി.ബി പുരസ്‌കാരം നേടിയ എഴുത്തുകാരന്‍ എം. മുകുന്ദനെ ആദരിച്ചു. മേയര്‍ ഉപഹാരം നല്‍കി.

കെ. ജയകുമാറാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ഗുരു സ്ഥാപിച്ച ആത്മവിദ്യാസംഘാംഗങ്ങളായ തൊഴിലാളികള്‍ രൂപീകരിച്ച പ്രസ്ഥാനമായ ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. സഹകരണ ജോ. രജിസ്ട്രാര്‍ ടി. ജയരാജന്‍, കേരള ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, എം.ഡി എസ്. ഷാജു എന്നിവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.