വലപ്പാട് ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി
വലപ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ബാങ്ക് 700000രൂപ, ജീവനക്കാര്‍ 119000 രൂപ, പ്രസിഡന്റിന്റെ ഓണറേറിയം, ഡയരക്ടര്‍മാരുടെ സിറ്റിങ് ഫീസ് 11900 രൂപ എന്നിവ
ഉള്‍പ്പെടെ മൊത്തം 830900 രൂപ നല്‍കി.
ചെക്ക് എം.എല്‍.എ. സി.സി. മുകുന്ദന് കൈമാറി. വലപ്പാട് ഗ്രാമപഞ്ചായത്ത് കോവിഡ് രോഗികള്‍ക്കായി പഴയ ആയുര്‍വേദ ആശുപത്രിയില്‍ നടത്തുന്ന ഡോമിസിലറി കോവിഡ് കെയര്‍ സെന്ററിലേക്ക് ബാങ്കില്‍ നിന്നും ഒരു എല്‍.ഇ.ഡി. ടി.വി. വാങ്ങുന്നതിനുള്ള ചെക്ക് ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്കിന് കൈമാറി.