വയനാട് ജില്ലാ ടെമ്പിള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഈ സേവാ കേന്ദ്രം ആരംഭിച്ചു
വയനാട് ജില്ലാ ടെമ്പിള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരുനെല്ലി ക്ഷേത്ര പരിസരത്ത് ഈ സേവാ കേന്ദ്രം ആരംഭിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ ജനറല്‍ മാനന്തവാടി ടി.കെ. സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡണ്ട് ടി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. ഹരീന്ദ്രന്‍. എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സംഘം ഓണററി സെക്രട്ടറി കെ.പി. അനില്‍കുമാര്‍ സ്വാഗതവും സംഘം ഡയറക്ടര്‍ കെ.എം. രഘുത്തമന്‍ നന്ദിയും പറഞ്ഞു.