വനിതാ സംരംഭകര്‍ക്കായി ശില്‍പ്പശാല നടത്തി

moonamvazhi

കൊച്ചി നെടുമ്പാശേരി മേഖലാ മര്‍ക്കന്റയില്‍ സഹകരണസംഘം വിവിധ സംഘടനകളുമായി സഹകരിച്ച് വനിതാ സംരംഭകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ആലുവ താലൂക്ക് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ പി വൈ ജോബി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡന്റ് ഷൈബി ബെന്നി അധ്യക്ഷയായി. മികച്ച പ്രവര്‍ത്തനം നടത്തുന്ന വനിതാ സ്വാശ്രയസംഘങ്ങളെ മര്‍ക്കന്റയില്‍ സഹകരണസംഘം പ്രസിഡന്റ് സി പി തരിയന്‍ അനുമോദിച്ചു.

100 വനിതകള്‍ക്ക് സ്വയംതൊഴിലിന്റെ ഭാഗമായി ‘മുട്ട ഗ്രാമം’ പദ്ധതിയിലൂടെ കോഴിയും കൂടും നല്‍കുന്നത് സംഘം നടപ്പാക്കും. ഇതിലൂടെ ലഭ്യമാകുന്ന മുട്ടകള്‍ കൃഷിവകുപ്പ് സംരംഭമായ ‘സമൃദ്ധി’ നാട്ടുപീടികയിലൂടെ വിപണനം ചെയ്യും. ഷൈജന്‍ പി പോള്‍, ഷൈനി ദേവസി, ഗിരിജ രഞ്ജന്‍, കെ ബി സജി, ഷാജു സെബാസ്റ്റ്യന്‍, ആര്‍ സരിത, ആനി റപ്പായി, ഗീത ജോഷി, മറിയാമ്മ പൗലോസ്, മായ പ്രകാശന്‍, ഹേമ അനില്‍, മോളി ഡേവിസ്, റൂബി ജസ്റ്റിന്‍, മേരി പൗലോസ്, ശാന്ത രാമകൃഷ്ണന്‍, പി കെ എസ്‌തോസ്, കെ ജെ ഫ്രാന്‍സിസ്, ടി എസ് മുരളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News