ലാപ്‌ടോപ് വിതരണം

moonamvazhi

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് നാഷണല്‍ എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ബില്‍ഡ് ഇന്ത്യ ഗ്രേറ്റര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 250 ലാപ്‌ടോപ്പുകള്‍ നല്‍കി. കോണ്‍ഫെഡറേഷന്‍ ദേശീയചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് എസ്.ബി. ജയരാജ് അധ്യക്ഷനായിരുന്നു. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ദേശീയകോഓര്‍ഡിനേറ്റര്‍ അനന്തുകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ഡോ. ശിവപ്രസാദ്, എം.കെ. സദാശിവന്‍, എ.വി. പ്രസാദ്, അമല്‍ വി. നായര്‍, വി.എം. ചന്ദ്രന്‍, ആര്‍. സുനില്‍കുമാര്‍, എ.കെ. സന്തോഷ്, റീനപ്രകാശ്, സ്മിതസുരേഷ്, സെക്രട്ടറി ഇന്‍ ചാര്‍ജ് സുജാത പി.ജി. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News