ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്മെന്റ്കളുടെ വില്പന സഹകരണ മന്ത്രി ഉത്ഘാടനം ചെയ്തു.
ലാഡർ ക്യാപിറ്റൽ ഹിൽ അപ്പാർട്മെന്റ്കളുടെ വില്പന സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡയരക്ടർ അഡ്വ. എം.പി. സാജു സ്വാഗതവും ജനറൽ മാനേജർ കെ. വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് സഹകരണ മേഖലയിലെ ഏറ്റവും വലിയ അപ്പാർട്ട്മെന്റ് പ്രോജക്ട് തലസ്ഥാനത്ത് ലാഡർ ഒരുക്കുന്നത്.2bhk,3bhk,3bhk duplex എന്നിവയും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.
ഏഴു വർഷം കൊണ്ട് നിർമ്മാണമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് ലാഡർ പുതിയ പ്രൊജക്ട് അവതരിപ്പിക്കുന്നത്.തിരുവനന്തപുരം പാങ്ങാപാറയിൽ രണ്ട് ടവറുകളിൽ ആയി 222 ഫ്ലാറ്റുകളോടെ ലാഡർ ആരംഭിക്കുന്ന പാർപ്പിട സമുച്ചയമാണ് ക്യാപിറ്റൽ ഹിൽ.
സിമ്മിംഗ് പൂൾ,ആംഫി തിയേറ്റർ, ജിം,ലൈബ്രറി കളിസ്ഥലങ്ങൾ എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ക്യാപിറ്റൽ ഹിൽ ഒരുക്കുന്നത്.പതിനെട്ട് നിലകളിലുള്ള ക്യാപിറ്റൽ ഹിൽ ന്റെ 8 നിലകളുടെ പണി ഇതിനകംതന്നെ പൂർത്തീകരിച്ചു.