റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകന യോഗം മാറ്റി: മൊറട്ടോറിയം വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം ഒക്ടോബർ 5ന്.

adminmoonam

റിസര്‍വ് ബാങ്ക് നാളെ ആരംഭിക്കാനിരുന്ന ധനനയ അവലോകന യോഗം മാറ്റി.ആര്‍ബിഐ ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ധനനയ സമിതി (എം പി സി) നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യോഗം ചേരേണ്ടതായിരുന്നു. ഒക്ടോബര്‍ ഒന്നിന് എംപിസിയുടെ പ്രമേയം പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യോഗം മാറ്റുകയായിരുന്നു.അതേസമയം, പുതിയ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ആര്‍ബിഐ യോഗം മാറ്റിയത്.

വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൊവിഡ് -19 മഹാമാരി കണക്കിലെടുത്ത് വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട രണ്ട് ഹര്‍ജികള്‍ സംബന്ധിച്ച് ഒക്ടോബര്‍ അഞ്ചിന് സുപ്രീംകോടതി വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News