യുവതികള്‍ക്കായി ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചു
ഇരിണാവ് സര്‍വീസ് സഹകരണ ബാങ്കും കല്യാശ്ശേരി മാട്ടൂല്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി ചേര്‍ന്ന് ഇരിണാവ്, മടക്കര, തെക്കുമ്പാട് പ്രദേശങ്ങളിലെ യുവതികള്‍ക്കായി ഇരിണാവ് പി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലിം യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇരുചക്ര വാബന ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍ അധ്യക്ഷത വഹിച്ചു. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ലേഖ അരയാല, കെ. പ്രീത, അനീഷ. കെ. ടി, റുബീന. കെ, ബിന്ദു. കെ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ബാങ്ക് മുന്‍ പ്രസിഡന്റ് ടി. ചന്ദ്രന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. പ്രീത, കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ. സിജു, ബിന്ദു ബാബു എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി. കണ്ണന്‍ സ്വാഗതവും സെക്രട്ടറി കെ. രാജീവന്‍ നന്ദിയും പറഞ്ഞു.