മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക സംഭാവന നൽകിയത് കോഴിക്കോട് ജില്ലയിലെ കുട്ടികൾ.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.81 കോടി രൂപ സംഭാവന നൽകിയ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു. ദുരിതബാധിതർക്കൊപ്പം നിൽക്കാൻ തയ്യാറായ കുട്ടികൾ എല്ലാവർക്കും പ്രചോദനമാണ്. ഈ സഹായ മനസ്ഥിതി വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികൾ കാണിക്കണം. കുട്ടികൾക്ക് പിന്തുണയേകിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും മുഖ്യമന്ത്രി അനുമോദിച്ചു.

സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്. ഇതിനു പുറമേ സ്കൂള്‍ വിദ്യാര്‍ഥികള്‍ NCC, NSS, SPC, JRC, സ്കൌട്സ് & ഗൈഡ്സ് തുടങ്ങീ വിവിധ സ്കൂൾ ക്ലബ്ബുകൾ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നല്കിയിട്ടുണ്ട്. ഇത്തരത്തിൽ കുട്ടികൾ ശേഖരിച്ച തുകയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ ചേർക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News