മീന്‍ ചാപ്പ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു
ഫറോക്കിലെ കോഴിക്കോട് ജില്ലാ വ്യാപാരി ക്ഷേമ സഹകരണ സംഘം സഹകരണ മീന്‍ ചാപ്പ പദ്ധതിയുടെ ബ്രോഷര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ സി.പി. ശ്രീധരന്‍ പ്രകാശനം ചെയ്തു.
നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യക്കച്ചവടത്തിനു കൗണ്ടര്‍ പണിയാന്‍ 25,000 രൂപയും പ്രവര്‍ത്തന മൂലധനമായി 25,000 രൂപയും വായ്പ നല്‍കുന്ന പദ്ധതിയാണിത്. ബേപ്പൂര്‍, ചാലിയം, കടലുണ്ടി തുടങ്ങിയ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം കിട്ടും. സംഘം സെക്രട്ടറി അഞ്ജു പി. പദ്ധതിയുടെ അവതരണം നടത്തി. സംഘം പ്രസിഡന്റ് എ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. കോ ഓപ്പ് എജുക്കേഷണന്‍ അവാര്‍ഡ് വിതരണം സി.പി. ശ്രീധരന്‍ നിര്‍വഹിച്ചു. മാടാന്‍ കൊല്ലന്‍ ശശിധരന്‍ സ്വാഗതവും ആലമ്പറ്റ സുന്ദരന്‍ നന്ദിയും പറഞ്ഞു.