മിൽമ പാൽ കവർ സംഭരിക്കാൻ കുട്ടികളുമായി കൈകോർക്കുന്നു: പ്ലാസ്റ്റിക് കവർ പൂർണമായും ഒഴിവാക്കാൻ രണ്ടുവർഷം എടുക്കുമെന്ന് മിൽമ ചെയർമാൻ.

adminmoonam

 

ഡിസംബർ ഒന്നുമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തിൽ പ്ലാസ്റ്റിക് കവർ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പ്ലാസ്റ്റിക് കവർ ഇപ്പോൾ ഉപയോഗിക്കുന്നതിനു മിൽമകു അനുവാദം ഉണ്ടെങ്കിലും പ്ലാസ്റ്റിക് പാൽ കവർ സംഭരിക്കാനാണ് മിൽമ ഉദ്ദേശിക്കുന്നത്. സ്കൂൾ വിദ്യാർഥികൾ വഴി വീട്ടിൽ നിന്നും പാൽ കവർ സ്കൂളുകളിൽ എത്തിക്കും. ഇവിടെനിന്നും കുടുംബശ്രീ വഴി കവറുകൾ സംഭരിക്കാനാണ് ആദ്യഘട്ടത്തിൽ ശ്രമം നടത്തുന്നത്. ഈ ശ്രമത്തിന് കുടുംബശ്രീകും  കുട്ടികൾക്കും പി.ടി.എ ക്കും ചെറിയ രീതിയിൽ വരുമാനം ലഭിക്കുന്ന തരത്തിലാണ് മിൽമ പദ്ധതി തയ്യാറാക്കുന്നത്. ഇതിനൊപ്പം തന്നെ മില്‍മ പ്ലാസ്റ്റിക് കവറുകള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരുമെന്നും പുറത്ത് നിന്ന് വരുന്ന പാല് പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്‍മ ചെയര്‍മാന്‍ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. ദിവസവും 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാലും പാല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത്. ഇതിൽ വിദ്യാർത്ഥികൾ വഴി 40 ശതമാനത്തോളം കവറുകൾ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കാമെന്ന ആലോചനയിലാണ് മില്‍മ. പൂര്‍ണ നിരോധനത്തിന് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടൽ.കവറിന് പകരമായി ടെട്രാ പാക്ക്, വെന്‍ഡിംഗ് മെഷീന്‍ വഴി പാല്‍ വിതരണം എന്നിവയാണ് പരിഗണിക്കുന്നത്. ടെട്രാ പാക്കിന് ചെലവ് കൂടുതലാണെന്നതും വെന്‍ഡിംഗ് മെഷീനോട് ജനം താത്പര്യം കാണിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചെയർമാൻ പറഞ്ഞു. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച്‌ വിദ്യാര്‍ത്ഥികളിലൂടെയും ആക്രി കടകള്‍ വഴിയും കവറുകള്‍ തിരിച്ചെടുക്കും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മാസവും മറ്റ് ജില്ലകളില്‍ ജനുവരിയിലും പ്ലാസ്റ്റിക് സംഭരണം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തില്‍ 13ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. 8 ലക്ഷം ലിറ്റര്‍ പാല്‍ സ്വകാര്യ കമ്പനികളുടേതാണ്. വിദ്യാർഥികൾക്കും പി.ടി.എ കും ചെറിയ രീതിയിൽ പണം നൽകി കവർ സംഭരിക്കുന്ന രീതി വിജയിച്ചാൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനുള്ള ശ്രമത്തിലാണ് മിൽമ.

Leave a Reply

Your email address will not be published. Required fields are marked *

Latest News