മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ 5 കോടി 89 ലക്ഷം രൂപ അറ്റാദായം.

adminmoonam

2018-19 ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ 5 കോടി 89 ലക്ഷം രൂപ അറ്റാദായം. ഈ വർഷത്തെ ലാഭത്തിൽനിന്നും മേഖലാ യൂണിയനിലെ അംഗങ്ങളായ ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് ഡിവിഡണ്ടും, ബോൺസും നൽകുന്നതിന് തീരുമാനിച്ചു.

ഇതനുസരിച്ചു ഇടുക്കി ജില്ലയിലെ സംഘങ്ങൾക്കുള്ള തുകയുടെ ജില്ലാതല വിതരണ ഉദ്‌ഘാടനം  കട്ടപ്പനയിൽ നടന്നു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വളരെ അധികം പ്രതിസന്ധികളെ അതിജീവിച്ചാണ് മിൽമ എറണാകുളം മേഖല 2015 – 2016ൽ ചരിത്രത്തിലാദ്യമായി സഞ്ചിത ലാഭം നേടിയതെന്ന് ചെയർമാൻ പറഞ്ഞു. മികച്ച പ്രവർത്തനത്തിലൂടെ അത് മുന്നോട്ട് കൊണ്ടുപോകുന്ന എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്തിനും മാനേജിങ് ഡയറക്ടർക്കും, എല്ലാ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കഴിയട്ടെ എന്ന് ചെയർമാൻ ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News