മാനന്തവാടി ക്ഷീരസംഘത്തിന് മില്‍മയുടെ ആദരം
ക്ഷീരമേഖലയില്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഗോപാല്‍ രത്‌ന അവാര്‍ഡും സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡും നേടിയ മാനന്തവാടി ക്ഷീരസംഘത്തെ മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആദരിച്ചു. ചെയര്‍മാന്‍ കെ. എസ്. മണി മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു, സെക്രട്ടറി മഞ്ജുഷ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
മില്‍മ സീനിയര്‍ ജനറല്‍ മാനേജര്‍ കെ.സി. ജെയിംസ്, എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്കുട്ടി ജേക്കബ്, ഡെയറി മാനേജര്‍ ബോബി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ബിജുമോന്‍ സ്‌കറിയ സ്വാഗതവും ആദര്‍ശ് സൂരി നന്ദിയും പറഞ്ഞു.