മഹാരാഷ്ട്രയിലെ സഹകരണ സംഘങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക്

Deepthi Vipin lal

മഹാരാഷ്ട്രയിലെ ആയിരക്കണക്കിനു സഹകരണ സംഘങ്ങളിലേക്കു ഉടനെത്തന്നെ തിരഞ്ഞെടുപ്പു നടക്കും. ഇതിനു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്നു സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുടങ്ങിക്കിടക്കുകയായിരുന്നു. മിക്ക സംഘങ്ങളിലും ഒന്നര വര്‍ഷമായി ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ട്. ഏതാണ്ട് 45,000 സംഘങ്ങളാണു മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ 48 എണ്ണം സഹകരണ പഞ്ചസാര മില്ലുകളാണ്. സഹകരണ സ്പിന്നിങ് മില്ലുകള്‍ 66 എണ്ണം വരും. കൂടാതെ, ഒട്ടേറെ ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News