മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ നിക്ഷേപത്തില്‍ ഉത്തരവാദിത്തമില്ല – സഹകരണ സംഘം കേന്ദ്ര രജിസ്ട്രാര്‍
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിക്ഷേപം സ്വീകരിക്കുന്നതിലോ അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതിലോ നിക്ഷേപം തിരിച്ചുകൊടുക്കുന്നതിലോ സഹകരണ സംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് ഒരുത്തരവാദിത്തവുമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ല എന്നു പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര രജിസ്ട്രാര്‍ 2017 ജൂലായ് മൂന്നിനു പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിശദീകരണം. കേന്ദ്ര രജിസ്ട്രാര്‍ക്കുവേണ്ടി കേന്ദ്ര സഹകരണ അഡീഷണല്‍ കമ്മീഷണര്‍ പി. സമ്പത്താണു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി പരാതികള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര രജിസ്ട്രാറുടെ ഈ സര്‍ക്കുലറിനു ഇപ്പോഴും ഏറെ പ്രസക്തിയുണ്ടെന്നു സഹകരണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ കേന്ദ്ര രജിസ്ട്രാറുടെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന ധാരണയിലാണു സംഘാംഗങ്ങളും പൊതുജനങ്ങളും ഇവയില്‍ നിക്ഷേപം നടത്തുന്നത് എന്ന കാര്യം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്
പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ അംഗങ്ങളുടെയും നിക്ഷേപകരുടെയും പൊതുജനത്തിന്റെയും അറിവിലേക്കായി കേന്ദ്ര മന്ത്രാലയത്തിന്റെ ഒരറിയിപ്പ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളൊഴികെയുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നു കേന്ദ്ര രജിസ്ട്രാര്‍ അന്നു നിര്‍ദേശിച്ചിരുന്നു. അറിയിപ്പ് ഇതാണ് : ‘ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വയംഭരണ സഹകരണ സംഘടനകളായാണു പ്രവര്‍ത്തിക്കുന്നത്. ഇവ കേന്ദ്ര കൃഷി- കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ കേന്ദ്ര രജിസ്ട്രാറുടെ ഭരണപരമായ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിക്ഷേപകരും അംഗങ്ങളും സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം നിക്ഷേപം നടത്താന്‍. ഈ നിക്ഷേപങ്ങള്‍ക്കു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം സെന്‍ട്രല്‍ രജിസ്ട്രാര്‍ ഒരു ഗാരണ്ടിയും നല്‍കുന്നില്ല. ‘ ഈ അറിയിപ്പ് സംഘങ്ങളുടെ പ്രവേശനസ്ഥലത്തും ശാഖകളിലും വിവിധ ഡെപ്പോസിറ്റുകളുടെ ഫോമുകളിലും വെബ്സൈറ്റിലും പ്രദര്ശിപ്പിച്ചിരിക്കണമെന്നാ
സര്‍ക്കുലറിന്റെ പകര്‍പ്പ് താഴെ കൊടുത്തിരിക്കുന്നു:
[mbzshare]