മലയാറ്റൂര്‍ നീലീശ്വരം ബാങ്ക് സുരക്ഷാ കിറ്റുകള്‍ നല്‍കി
മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി കോവിഡ് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തു. മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ കോവിഡ് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കുമാണ് സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോസ് മൂലന്‍ നിര്‍വഹിച്ചു.
ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപയും ബാങ്ക് ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളവും നല്‍കി. കോവിഡ് രോഗികളുടെ വീടുകളിലേക്ക് സൗജന്യമായി ഭക്ഷ്യോല്‍പന്നങ്ങളും നീലീശ്വരം ഗ്രാമ പഞ്ചായത്തിലേക്ക് പള്‍സ് ഓക്‌സി മീറ്ററുകളും നല്‍കി. ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ തോമസ് പാങ്ങോല പോള്‍സണ്‍ കലാപരമ്പില്‍, ജോണി പാലാട്ടി, ബിജു , ബിജു ചിറയത്ത്, സിബി കണ്ണോതന്‍, ബാങ്ക് സെക്രട്ടറി എം.കെ. തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.