മലപ്പുറം ജില്ലാ സഹകരണ ബാങ്ക്- ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ,കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് എന്നിവർ നൽകിയ ഹർജിയാണ് തിങ്കളാഴ്ച കോടതി പരിഗണിക്കുന്നത്. മലപ്പുറം ഒഴികെയുള്ള മറ്റു ജില്ലാ സഹകരണ ബാങ്കുകളിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഒഴിവാക്കിയ സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ കേരളബാങ്ക് രൂപീകരണത്തിനെതിരെ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കാൻ മലപ്പുറം ജില്ലയിലെ യുഡിഎഫ് പ്രാഥമിക സഹകരണ ബാങ്കുകളുടെ നേതാക്കൾ തീരുമാനിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കരുത് എന്ന നിലപാട് വിവിധ വേദികളിൽ ഉന്നയിക്കാനും യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റി വിളിച്ച യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് മാരും സെക്രട്ടറിമാരും പങ്കെടുത്തു. അഡ്വക്കേറ്റ് യു. എ.ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മൂത്തേടം, അബുഹാജി, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News